ഹരനേ ശംഭോ മഹാദേവാ…

മാതൃകയായ

ഹരനേ ശംഭോ മഹാദേവാ…

ഹരനേ ശംഭോ മഹാദേവാ അരുളൂ വരങ്ങള്‍ അരുളൂ നല്ലൊരു ഭര്‍ത്താവിനെയും

ബെര്‍മൂടകള്‍ ധരിച്ച് അടുക്കളയില്‍ സഹായത്തിനായ് എത്തേണം, വീട്ടുജോലികള്‍ കൂടെ ചെയ്യേണം.
സ്നേഹത്തോടെ കരങ്ങള്‍ കോര്‍ത്തുപിടിച്ചുകൊണ്‍ട്,ചുടുചുംബനങ്ങള്‍ പൊഴിച്ചുകൊണ്‍ടിരിക്കേണം.
അടിച്ച് പിരിഞ്ഞ് കഴിഞ്ഞും കൂടെ കെടന്നുകൊണ്ട്, പ്രണയമന്ത്രങ്ങള്‍ ചെവിയിലോതേണം.
ജീവിത സുഖങ്ങള്‍ അനുദിനവും നല്‍കിക്കൊണ്‍ട്,നല്ല വാക്കുകള്‍ എന്നും ചൊല്ലേണം.

വ്രതങ്ങള്‍ അനുഷ്ഠിച്ച് നൊമ്പ് നോറ്റീടുന്നേനെന്‍ ആവശ്യങ്ങള്‍ നിറവേറ്റേണമേ ശംഭോ മഹാദേവാ…

കൂടുതല്‍ പഠിച്ചൊരു സുന്ദരനും കരുത്തനായൊരു സുമുഖനും അവനായിരിക്കേണം
അച്ഛനമ്മമാരുടെ നിഴലായ് കഴിയാത്തവനായിരിക്കേണം
ശേഖരിച്ച പണവും വേണം പൂഴ്ത്തിവെച്ച നിധിയും വേണം
ബേങ്ക് തുകകളെന്നും വര്‍ദ്ധിച്ചുകൊണ്‍ടിരിക്കേണം
നാലാള്‍ കാണ്കെ വിലസി നടക്കാന്‍ ഒരു നാല്‍ച്ചക്ര വാഹനവും വേണം

വീട്ടില്‍ മഹാലെച്ചുമിയുള്ളപ്പോള്‍ കണ്‍ടേടത്ത് എത്തിനോക്കാത്ത ഭര്‍ത്താവിനെ വേണം,
മോദത്തോടെ തിരികള്‍ അനുദിനവും കൊളുത്തീടും പോല്‍ ഭക്തിയും അവന് ഉണ്‍ടാവേണം,
തന്‍റെ ജോലികള്‍ താന്‍ തന്നെ ചെയ്യും പോല്‍ മിടുക്കനായിരിക്കേണം,
അഭിവ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്ക് എതിര്‍ത്ത് നില്‍ക്കാത്ത ഉദാര മനസ്ക്കനും അവനായിരിക്കേണം.

സുശീലനും സത്‍സ്വഭാവിയും ആയൊരു ഭര്‍ത്താവിനെ കനിഞ്ഞ് അരുളേണമേ ഹരനേ ശംഭോ മഹാദേവാ…

– കൃഷ്ണപ്രകാശ് ബൊളുമ്പു

Advertisements

വൈഷ്ണവ ബന്ധു

മാതൃകയായ

നരസിം‍ഹ മേത്ത എഴുതിയ ”വൈഷ്ണവ ജന തോ തേനേ കഹിയേ” എന്ന ഭക്തിനിര്‍ഭരമായ ഗാനത്തിന്‍റെ മൊഴിമാറ്റം‍.

വൈഷ്ണവ ബന്ധുവെന്ന് അവനെ വിളിക്കും‍
പരരുടെ ദുഃ‍ഖങള്‍ അറിഞ്ഞവനെ
പീടിതര്‍ക്കെന്നും‍ ഉപകരിക്കുന്നവന്‍
മനസ്സില്‍ അഭിമാനവും‍ കൊള്ളാതെ

എല്ലാവരോടും‍ സഹനയോടെ കഴിയും‍
ആരെയും‍ ഇകഴ്താതെ ജീവിക്കും‍
വചസാ കര്‍മ്മണാ സമചിത്തനായവന്‍
ആ വൈഷ്ണവമാതാവ് ധന്യയായി

സാമദൃഷ്ടിയോടെ ദാഹം‍ വെടിഞ്ഞവന്‍
പരസ്ത്രീകളെ കാണും‍ അമ്മയെപ്പോല്‍
നാവില്‍ ഒരിക്കലും‍ അസത്യം‍ മൊഴിയാതെ
പരസ്വത്തുക്കളും‍ തൊടാതിരിക്കുന്നവന്‍

മോഹമായയില്‍ മുഴുകിയിരിക്കാത്തവന്‍
ദൃഢവിരക്തിയും‍ പൂണ്ടവനും‍
രാമനാമം‍ തന്നെ അമൃതാണവന്
ധാമങ്ങള്‍ ഓരോന്നും‍ ധ്യാനിക്കും‍പോല്‍

ദുരാശ കളഞ്ഞവന്‍ കപടരഹിതനും‍
കാമക്രോധങ്ങള്‍ ജയിച്ചവനും‍
കുലം‍ ഉദ്ധരിക്കുന്ന അവനെയും‍ കാത്ത്
ദീനനാം‍ നരസയ്യ നേര്‍ക്കാഴ്ചക്കായ്

മറന്നോരെന്‍

മാതൃകയായ

മറെതൊന്ദു നെനപന്നു എന്ന പാട്ടിന്‍റെ മൊഴിമാറ്റം മലയാളത്തില്‍

മറന്നോരെന്‍ ഓര്‍മ്മകളെ വീണ്ടും വീണ്ടും മീട്ടി
ശ്രുതി താള ലയത്തോടെ നാദമായ് വരൂ
കാണാക്കിനാവുകളെ വീണ്ടും വീണ്ടും കാട്ടി
മധുരമാം ലഹരിയിന്‍ ഗാനമായ് വരൂ

അറിയാത്ത ഭാവങ്ങള്‍ പറയാത്ത രഹസ്യങ്ങള്‍
തുറന്നൊന്ന് കാട്ടിക്കൊണ്ട് വിഷാദമകറ്റൂ
ബന്ധത്തില്‍ പെരുകിയ ശൂന്യമാം ഈ മനസ്സിനും
ദിക്കുകളെ കാണിച്ചൊന്ന് വിഷാദമകറ്റൂ

പാടാത്ത പാട്ട്

മാതൃകയായ

ഠാഗോറിന്‍റെ ഗീതാംജലിയിലെ song unsung എന്ന ഗീതത്തിന്‍റെ വിവര്‍ത്തനം മലയാളത്തില്‍

പാടുവാന്‍ ആഗ്രഹിച്ച പാട്ടുകളില്‍ പലതും
പാടുവാന്‍ കഴിഞ്ഞില്ല ഇന്നേവരെയും
പഴയ ആ വീണയുടെ തന്ത്രികളില്‍ മീട്ടി
കാത്ത് കാത്ത് ദിവസങ്ങള്‍ പോയതറിഞ്ഞില്ല

എണ്ണി എണ്ണിയ ദിവസം ഇന്നേവരെ വന്നില്ല
പാടുവാന്‍ എനിക്കിന്ന് വാക്കുകളില്ല
പാടുവാനുള്ള തീവ്ര വേദനയുമായി
ഹൃദയത്തില്‍ വേറൊന്നും ശേഷിച്ചതില്ല

അങ്ങെങ്ങോ വീശുന്ന കാറ്റിന്‍റെ നിശ്വാസം
കേള്‍ക്കുന്നു കാതില്‍ മറി മന്ത്രണംപോല്‍
കണ്ടില്ല മുഖം ഇനിയും കേട്ടില്ല ധ്വനി ഇനിയും
എന്നാലും ഒന്നുണ്ട് കേട്ടതിവിടെ
പിച്ചകള്‍ വെച്ചെന്നും നടന്നീടും ആ ധ്വനി എന്‍
വീടിന്‍റെ അരികിലെ തെരുവുകളിലായ്

കാതോര്‍ത്ത ദിവസങ്ങള്‍ കഴിഞ്ഞു കഴിഞ്ഞിരിക്കെ
കാല്‍പ്പാടുകള്‍ മാത്രം പതിഞ്ഞതിവിടെ
തെളിഞ്ഞില്ല വിളക്കിനിയും പുരയ്ക്കുള്ളില്‍ എന്നോര്‍ത്ത്
ക്ഷണിക്കാന്‍ കഴിഞ്ഞില്ല ഇന്നേവരെയും
കാണുവാനുള്ള തീവ്ര ആഗ്രഹമുള്ളില്‍
പെരുകുമ്പോള്‍ വേറൊന്നും ശേഷിച്ചതില്ല